ഹൈദരാബാദ്: തെലങ്കാനയിൽ മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത പ്രഖ്യാപിച്ച പുതിയ പാർട്ടിക്ക് പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെലങ്കാന രക്ഷണ സേന എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പേര്.
ഏപ്രിൽ 25ന് ആയിരുന്നു ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.
മെഡ്ചലിലെ അദ്വയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് കെ. കവിത പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിക്ക് തെലങ്കാന രാഷ്ട്ര സേന എന്ന പേരാണ് നിർദേശിച്ചിരുന്നതെങ്കിലും തെലങ്കാന രക്ഷണ സേന എന്ന പേരിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്.
ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമായി തെറ്റിപിരിഞ്ഞ് ഏഴ് മാസങ്ങൾക്കിപ്പുറമാണ് കെ. കവിത പുതിയ പാർട്ടി പ്രഖ്യാപിച്ചത്.